ലിബ്ര – തടസ്സങ്ങളുമായി ഗവണ്മെന്റ്

ഇക്കഴിഞ്ഞയാഴ്ചകളിൽ ടെക്നോളജി വൃത്തങ്ങളിൽ വളരെയധികം കേട്ട വാക്കാണ് “ലിബ്ര”. ഫേസ്ബുക്ക് പുതുതായി കൊണ്ടുവരുന്ന ഡിജിറ്റൽ കറൻസിയാണ് ലിബ്ര. മാർക്കറ്റിലെ വമ്പന്മാരുടെ പിന്തുണയോടെ ആദ്യ ചുവട് വയ്ക്കാൻ ഒരുങ്ങി വന്ന ലിബ്രയ്ക്ക് പക്ഷെ തൽക്കാലം കടിഞ്ഞാണിടാനാണ് യു എസ് പ്രതിനിധി സഭ തീരുമാനിച്ചിരിക്കുന്നത്.

Continue reading “ലിബ്ര – തടസ്സങ്ങളുമായി ഗവണ്മെന്റ്”

ഒരു രാമേശ്വരം യാത്ര

ധനുഷ്കോടിയ്ക്ക് കിഴക്ക് അരിച്ചൽമുനൈ എന്ന സ്ഥലം വരെ ഇപ്പോൾ റോഡുണ്ട്. അവിടെ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്നം മണൽക്കാറ്റാണ്. പ്രോപർ പ്രൊട്ടക്ഷൻ ഗിയർ ഇല്ലാതെ dslr പുറത്തെടുത്താൽ പണി പാലുംവെള്ളത്തിൽ കിട്ടുനെന്നതിന് യാതൊരു സംശയവും ഇല്ല. ഫോക്കസ് റിങ്ങിന്റെയോ സൂമിന്റെയോ ഇടയിൽ മണൽ തരി കയറിയാൽ ലെൻസ് ഖുദാഗവാ ആകും എന്നത് കൊണ്ട് ക്രിയകളൊക്കെ കുറവായിരുന്നു. എങ്കിലും ഗോപ്രോ കൊണ്ട് ചില ഫുട്ടേജസും ഫോട്ടോസും എടുത്തു.

Continue reading “ഒരു രാമേശ്വരം യാത്ര”

ഇൻസൈറ്റും ചൊവ്വയും തമ്മിൽ

ഇക്കഴിഞ്ഞ തിങ്കളാഴ്ച- നവംബർ 26ആം തിയ്യതി ശാസ്ത്ര ലോകത്ത് ഒരു വൻ കുതിച്ച് ചാട്ടത്തിനുള്ള ‘പിള്ളയാർചുഴി’ നാസ ഇട്ടിട്ടുണ്ട്. ഇൻസൈറ്റ് എന്ന പേടകം ചൊവ്വാ ഗ്രഹത്തിൽ ഇറങ്ങി. ഈ ശാസ്ത്ര സംഭവത്തിന്റെ പ്രസക്തി എന്താണെന്ന് ചെറിയ ഒരു ലേഖനം.

എന്താണ് ഇൻസൈറ്റ്?

ഭൂമിയിൽ നിന്ന് ചൊവ്വയിലേക്ക് ഇതിനു മുൻപും പല പേടകങ്ങളും അയച്ചിട്ടുണ്ട്. അതിൽ ചൊവ്വയുടെ മണ്ണിൽ ഇറങ്ങി പരീക്ഷണങ്ങളും പരിശോധനകളും നടത്തിയവ വളരെ കുറവാണ്. ആ ഗണത്തിൽ ഏറ്റവും പുതിയ ഒരു പേടകമാണ് ഇൻസൈറ്റ്. ഇൻസൈറ്റ് എന്നതിന്റെ പൂർണ്ണ രൂപം: Interior Exploration using Seismic Investigations, Geodesy and Heat Transport എന്നാണ്. പേരിൽ നിന്ന് തന്നെ വ്യക്തമാകുന്നത് പോലെ ചൊവ്വ ഗ്രഹത്തിന്റെ ഉള്ളിൽ എന്ത് നടക്കുന്നു എന്ന് കണ്ടെത്താനാണ് ഇൻസൈറ്റ് പോയിരിക്കുന്നത്. പാത്ത്ഫൈൻഡർ സോജേണർ, ക്യൂരിയോസിറ്റി പോലെ സ്വയം നീങ്ങുന്ന ഒരു പേടകമല്ല ഇൻസൈറ്റ്. മറിച്ച്, ലാൻഡാകുന്ന സ്ഥലത്ത് തന്നെ സ്റ്റേഷനറിയായിരുന്ന് പരീക്ഷണങ്ങൾ നടത്തുന്ന പേടകമാണ് ഇൻസൈറ്റ്.

ഇൻസൈറ്റ് ലാൻഡ് ചെയ്യുന്ന സ്ഥലം. മറ്റ് പേടകങ്ങൾ ലാൻഡ് ചെയ്ത സ്ഥലവും കാണാം.

Continue reading “ഇൻസൈറ്റും ചൊവ്വയും തമ്മിൽ”

Kadala Curry (Chana/Chole) – Valluvanadan Style

We Keralites have ‘Kadala curry’ in our menu like it is a staple food. But this Kadala curry is one which I had quite some time back when I visited my friend Damo (a.k.a Njan Gandharvan or Gandhu in online space). Gandhu’s mom made a kadala curry as side dish for idlis. It was so tasty, I tried to recreate it myself and never succeeded. It has been a couple of years since then. Last week I contacted Gandhu again and got the recipe, talked with his mom and today, I cooked her recipe. It was, out of the world! Here is it for you to try that out. Continue reading “Kadala Curry (Chana/Chole) – Valluvanadan Style”

ആണ്ടാൾ – വൈരമുത്തു – ദേവദാസി ചർച്ച

കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാട്ടിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട രണ്ട് പേരുകളാണ് ആണ്ടാളും വൈരമുത്തുവും. പതിവു പോലെ മതവികാരത്തിന്റെ വ്രണവും, ജാതി സംഘങ്ങളും, രാഷ്ട്രീയ പാർട്ടികളുടെ ഫ്രിഞ്ജുകളും തന്നെയാണ് കഥാപാത്രങ്ങൾ. ഈ ലക്കത്തിൽ നാല് കാര്യങ്ങളാണ് ഞാൻ ഉൾപെടുത്താൻ ഉദ്ദേശിക്കുന്നത്. എന്താണ് ഈ വിവാദം, ആരാണ് ആണ്ടാൾ, തിരുപ്പാവൈ-നാച്ചിയാർ തിരുമൊഴി എന്നിവയിലെ ചില പരാമർശങ്ങൾ, എച്ച് രാജാ എന്ന ഈവിൾ മൈൻഡ്.

Continue reading “ആണ്ടാൾ – വൈരമുത്തു – ദേവദാസി ചർച്ച”

കീഴടി ഗവേഷണത്തെ ആർക്കാണ് ഭയം?

കീഴടി എന്ന ഗ്രാമം പൊതുധാരയിൽ അറിയപ്പെടാൻ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. തമിഴ്നാട്ടിലെ മദുരൈ-ശിവഗംഗൈ ജില്ലകളുടെ അതിർത്തിയിൽ സിലൈമൺ എന്ന ചെറുപട്ടണത്തിലെ ഒരു ഗ്രാമമാണ് കീഴടി.

സംഘകാല കൃതികളായ നടുനെൽവാടൈ, അകനാനൂറ് തുടങ്ങി പല കൃതികളിലും മദുരൈയെയും ചുറ്റുവട്ടാരത്തെയും പറ്റി ഒരുപാട് കുറിപ്പുകൾ ഉണ്ട്. എന്നാൽ പലപ്പോഴും ഇന്നുള്ള മദുരൈ നഗരത്തിനോട് ഒത്തുപോകുന്നതല്ല ആ കുറിപ്പുകൾ. തിരുപ്പരംകുന്റ്രം മലയെ മയ്യമാക്കിയാൽ കിഴക്ക് വശത്താണ് മദുരൈ എന്ന് കൃതികൾ പറയുമ്പോൾ, ഇന്നത്തെ മദുരയും മീനാക്ഷിക്ഷേത്രവും വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്നത് ചരിത്രകുതുകികൾക്ക് എന്നും ഒരു തലവേദനയായിരുന്നു. കാരണം, ഇന്നു കാണുന്ന മദുരയല്ല സംഘകൃതികളിൽ പറഞ്ഞ നഗരം എന്ന അനുമാനമാണതിനു കാരണം. Continue reading “കീഴടി ഗവേഷണത്തെ ആർക്കാണ് ഭയം?”

തമിഴ്നാട് തിരഞ്ഞെടുപ്പ് ഒറ്റ നോട്ടത്തിൽ

കേരളത്തിന്റെ തൊട്ടടുത്ത, ഏറ്റവും അധികം ദൂരം അതിർത്തി പങ്കിടുന്ന തമിഴ്നാടിന്റെ രാഷ്ട്രീയ ഭൂമിക തികച്ചും വ്യത്യസ്ഥമാണ്. സ്വാതന്ത്ര്യ സമരകാലത്തുണ്ടായ ദ്രാവിഡ പാർട്ടികളുടെ അനുരണനങ്ങൾ ഇന്നും അവിടുത്തെ രാഷ്ട്രീയത്തിൽ ഒരു നിഴൽ രൂപത്തിൽ ഉണ്ട്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിതാവായ തിരു. ഇ.വി.രാമസ്വാമി ഉപയോഗിച്ച ‘ദ്രാവിഡം’ എന്ന വാക്ക്, കറുപ്പ് നിറം, ചുവപ്പ് നിറം. ഇവ മാത്രമാണ് ഇന്നിന്റെ രാഷ്ട്രീയത്തിൽ മിച്ചമുള്ള ആ നിഴൽ. ആ നിഴലിൽ നിന്ന് തിരഞ്ഞെടുപ്പ് എന്ന യാഥാർത്ഥ്യത്തെ നോക്കിക്കാണാൻ ശ്രമിക്കുകയാണ് ഞാൻ.

Continue reading “തമിഴ്നാട് തിരഞ്ഞെടുപ്പ് ഒറ്റ നോട്ടത്തിൽ”

Proudly powered by WordPress | Theme: Baskerville 2 by Anders Noren.

Up ↑