കേളടീ കണ്മണീ

ഇപ്രാവശ്യം ഇളയരാജാ സംഗീതം പകര്‍ന്ന ഒരു ഗാനമാണ് പരീക്ഷണ വസ്തു.

ഇസൈ ജ്ഞാനി ഇളയരാജാ
ഇസൈ ജ്ഞാനി ഇളയരാജാ

കെ. ബാലചന്ദര്‍ എന്ന സൂപ്പര്‍ ഹിറ്റ് ഡയറക്റ്ററുടെ വ്യത്യസ്തമായ ഒരു ചിത്രമായിരുന്നു- “പുതു പുതു അര്‍ത്ഥങ്കള്‍ ”. റഹ്മാന്‍ , സിതാര , ഗീത, സൌക്കാര്‍ ജാനകി, ജനകരാജ്, വിവേക് എന്നിങ്ങനെ നല്ല താരനിരയോടെ റിലീസായ ചിത്രത്തില്‍ ഇളയരാജയും ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. സിനിമ വന്‍‌വിജയവും ആയിരുന്നു. ഭാരതി എന്ന ഒരു ഗായകന്റെ ജീവിതത്തിലുണ്ടാവുന്ന ചലനങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം. ഭാരതി എന്ന കഥാപാത്രത്തിനു ശബ്ദം (ഗാനങ്ങളില്‍) കൊടുത്തിരിക്കുന്നത് എസ്.പി.ബാലസുബ്രഹ്മണ്യം ആണ്. അഞ്ച് പാട്ടുകളുള്ള ചിത്രത്തില്‍ നാല് പാട്ട് എസ് പി ബിയും ഒരു പാട്ട് ഇളയരാജയും ആണ് പാടിയത്. ഇതേ സിനിമയിലെ “ഗുരുവായൂരപ്പാ…” എന്ന് തുടങ്ങുന്ന ഗാനം എസ്.പി.ബി-ചിത്ര ഡ്യുയറ്റ് റെക്കോഡിങ് ചെയ്തു എങ്കിലും സിനിമയില്‍ ഉള്‍പെടുത്തിയില്ല. മെയില്‍ സോങ് മാത്രമാണ് ചിത്രത്തില്‍. ഞാന്‍ പാടിയിരിക്കുന്നത്- “കേളടീ കണ്‍മണീ…” എന്ന് തുടങ്ങുന്ന ഗാനം. കേള്‍ക്കൂ… അഭിപ്രായങ്ങള്‍ അറിയിക്കൂ…!

തങ്കച്ചീ… ഇത് യാര്.. ടീയാറ്‌..

ടി രാജേന്ദ്രന്‍ (ചെല്ല പേര്- കരടി)… എത്ര മലയാളികള്‍ക്ക് ഈ താരത്തെ കുറിച്ച് അറിയാം എന്നെനിക്ക് പിടിയില്ല… അറിയില്ലെങ്കില്‍, ഒരു വിത്താണെന്റെ പൊന്നേ… ഇന്നാ കണ്ടോ…

(എല്ലാം ചെറിയ ചെറിയ വീഡിയോകളാണ്… അധികം സമയം വേണ്ടി വരില്ല‌)

ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ എന്നെ കൊല്ലൂ‍ൂ‍ൂ പ്ലീസ്…

ഇത് കത്തി അല്ല… അറക്ക വാള്‍!

റംബം എന്ന് തിരുവനന്തപുരം ഭാഷയില്‍… അതാണ് കറക്റ്റ് വാക്ക്…

തത്വം #7672

ഗും തലക്കടി ഗുമ്മാ ഇത വാങ്കിക്കടാ സുമ്മാ…

ദാറ്റ്സാള്‍ യുവര്‍ ഓണര്‍…ആക്ഷന്‍ റിയാക്ഷന്‍ അസ്സംഷന്‍ ഇണ്ട്രൊടക്ഷന്‍ എക്ഷാമിനേഷന്‍ ഷന്‍ ഷന്‍ ഷന്‍ ഷന്‍ ഷന്‍….

ലെറ്റ് ഹിം റ്റാക്ക്

ബോണസ്! ടിആറിനൊപ്പം കാപ്റ്റന്‍!

Proudly powered by WordPress | Theme: Baskerville 2 by Anders Noren.

Up ↑